ഡി ജി പി റാങ്കിലുള്ള ഒരു ഡയറക്ടറാണ് വിജിലൻസ് ആൻ്റ്  ആൻ്റി-കറപ്ഷൻ ബ്യൂറോയുടെ തലവൻ. നിലവിലെ ഡയറക്ടറെ സഹായിക്കാനായി എ.ഡി.ജി.പി. റാങ്കു മുതൽ ഡി.ഐ.ജി. റാങ്കു വരെയുള്ള 4 പോലീസ് ഉദ്യോഗസ്ഥരുടെ അനുവദനീയ തസ്തികയുണ്ട്. എന്നാൽ നിലവിൽ ഡയറക്ടറെ സഹായിക്കാനായി ഒരു പോലീസ് ഇൻസ്പെക്ടർ ജനറൽ പ്രവർത്തിക്കുന്നു. ഭരണനിർവഹണ കാര്യങ്ങളിൽ ഡയറക്ടറെ സഹായിക്കുന്നതിനും ഇൻ്റലിജൻസ് ബ്രാഞ്ചുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി ഒരു പോലീസ് സൂപ്രണ്ടും (ഇൻ്റലിജൻസ്), ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും (എച്ച്.ക്യു) വും ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്നു.

      വിജിലൻസ് ആൻ്റ്  ആൻ്റി-കറപ്ഷൻ ബ്യൂറോ ആസ്ഥാനത്തു ഭരണനിർവഹണത്തിനും കേസ്സ് ഫയലുകൾ കൈകാര്യം ചെയ്യുന്നതിനും ഡയറക്ടറെ സഹായിക്കുന്നതിനുമായി കേരള പബ്ളിക് സർവീസ് കമ്മീഷൻ വഴി നിയമിതരാകുന്ന മിനിസ്റ്റീരിയൽ വിഭാഗം പ്രവർത്തിക്കുന്നുണ്ട്.

 മാനേജർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ്, അക്കൗണ്ട്സ് ഓഫീസർ, സീനിയർ സൂപ്രണ്ടുമാർ, ജൂനിയർ സൂപ്രണ്ടുമാർ, കാഷ്യർ, ഹെഡ് ക്ളാർക്ക്, യു ഡി സി/എൽ ഡി സിമാർ, ഫെയർ കോപ്പി സൂപ്രണ്ട്, ടൈപ്പിസ്റ്റുകൾ, കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റുമാർ, അറ്റൻ്റർ, ഓഫീസ് അസിസ്റ്റൻ്റുമാർ എന്നിവരും മിനിസ്റ്റീരിയൽ വിംഗിൽ ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്.

Manager Shri. Suresh Babu
Administrative Assistant (Dir) Smt. Mini. V S
Administrative Assistant (CRE) Shri. Anil Kumar
Accounts Officer Shri. Rafeek. M S

 

Last updated on Monday 21st of November 2022 AM