പ്രത്യേക കോടതികൾ

വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ സമർപ്പിക്കുന്ന കേസുകൾ വിചാരണ ചെയ്യുന്നതിന് മാത്രമായി സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിൽ ആറ് പ്രത്യേക കോടതികൾ പ്രവർത്തിക്കുന്നു.

വിജിലൻസ് ട്രൈബൂണലുകൾ

സർക്കാർ നിർദ്ദേശിക്കുന്ന കടുത്ത പിഴകളോടു കൂടിയ അച്ചടക്ക നടപടികളെ കുറിച്ചോ അല്ലെങ്കിൽ ഗഡറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതികളെ കുറിച്ചോ വിശദമായി അന്വേഷിക്കുന്നതിനായി തിരുവന്തപുരത്തും കോഴിക്കോടും രണ്ട് വിജിലൻസ് ട്രിബ്യൂണലുകൾ പ്രവർത്തിക്കുന്നു. തങ്ങളുടെ അന്വേഷണത്തിന് ശേഷമുള്ള റിപ്പോർട്ടുകൾ അവസാന തീർപ്പാക്കലിനായി ട്രിബ്യൂണലുകൾ നേരിട്ട് സർക്കാരിന് സമർപ്പിക്കുന്നു. 

കേരള സിവിൽ സർവീസസ് (വിജിലൻസ് ട്രിബ്യൂണൽ) നിയമങ്ങളിലെ റൂൾ 5(b) യും (c) യും എല്ലാ വകുപ്പ് തലവൻമാരും കർശനമായി പാലിക്കണമെന്നും അഴിമതിയുമായി ബന്ധപ്പെട്ട അച്ചടക്കരാഹിത്യം കാട്ടുന്ന ഗസറ്റഡ് ഓഫീസർമാരെ കുറിച്ചുള്ള തങ്ങളുടെ റിപ്പോർട്ടുകൾ വിജിലൻസ് ട്രിബ്യൂണലിന്റെ അന്വേഷണത്തിനായി സർക്കാരിൽ സമർപ്പിക്കണമെന്നും 5681/C3/98/Vig. dated 31.12.2001 എന്ന കത്തിലൂടെ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Last updated on Wednesday 17th of August 2022 PM