വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോയുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരം പി.എം.ജി യിൽ വികാസ് ഭവൻ ബസ് ഡിപ്പോയ്ക്ക് എതിർ വശത്തായി സ്ഥിതി ചെയ്യുന്നു. വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ ഓഫീസാണ് വിജിലൻസ് ആസ്ഥാനം. ഇവിടെ താഴെ പറയുന്ന സെല്ലുകൾ പ്രവർത്തിയ്ക്കുന്നു.

ഇൻ്റലിജൻസ് വിഭാഗം

സൂപ്രണ്ട് ഓഫ് പോലീസ് (ഇൻ്റലിജൻസ്) ൻ്റെ കീഴിൽ ഒരു ഇൻ്റലിജൻസ് വിഭാഗം ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്നു. എസ് പി യെ സഹായിക്കുന്നതിനായി ഒരു ഇൻസ്പെക്ടറും പോലീസുകാരുമുണ്ട്.

ടെക്നിക്കൽ അനാലിസിസ് ആൻ്റ് എൻഫോഴ്സ്മെൻ്റ് വിഭാഗം

ഒരു ചീഫ് എൻജിനീയർ (സിവിൽ), ഒരു എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), ഒരു എക്സിക്യൂട്ടീവ് എൻജിനീയർ (മെക്കാനിക്കൽ) ഏജീസ് ഓഫീസിൽ നിന്നുള്ള ഒരു അക്കൗണ്ട്സ് ഓഫീസർ എന്നിവരടങ്ങുന്ന ഒരു സാങ്കേതിക വിഭാഗവും വി.എ.സി.ബി ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്നു. ബ്യൂറോയിലെ ഉദ്യോഗസ്ഥരെ സാങ്കേതികകാര്യങ്ങൾ ഉൾപ്പെടുന്ന കേസുകളുടെ അന്വേഷണത്തിലും തെളിവെടുപ്പിലും സഹായിക്കുകയാണ് ഇവരുടെ ചുമതല.

പൊതുജന സമ്പർക്ക സെൽ

വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് ഒരു പൊതുജന സമ്പർക്ക സെൽ പ്രവർത്തിയ്ക്കുന്നു. ദൈനംദിന പത്രവാർത്തകൾ, പ്രധാനപ്പെട്ട വിജിലൻസ് സംബന്ധമായ സംഭവങ്ങൾ ട്രാപ്, അറസ്റ്റ്, കോടതി കാര്യങ്ങൾ എന്നിവ ശേഖരിക്കുന്നതിനും ഏകോപ്പിപ്പിക്കുന്നതിനും ആയി ഈ സെൽ പ്രവർത്തിയ്ക്കുന്നു.

കേന്ദ്രീകൃത പരാതി പ്രക്രിയ സെൽ

വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് പോലീസ് സൂപ്രണ്ട് (ഇൻ്റലിജൻസ്) ൻ്റെ നിയന്ത്രണത്തിലും പോലീസ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിലും ഒരു കേന്ദ്രീകൃത പരാതി പ്രക്രിയ സെൽ പ്രവർത്തിയ്ക്കുന്നു.

എൻ ഒ സി വിങ്

വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് വിജിലൻസ് ക്ലിയറൻസ് പരിശോധിയ്ക്കുന്നതിനും, വിജിലൻസ് കേസ് /എൻക്വയറി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഡേറ്റകൾ കൈകാര്യം ചെയ്യുന്നതിനും ഒരു മോണിട്ടറിംഗ് സെൽ പ്രവർത്തിയ്ക്കുന്നു.

സൈബർ സെൽ സൈബർ ഫോറൻസിക് ലാബ്

സാങ്കേതികപരമായ കുറ്റാന്വേഷണങ്ങൾക്കും ഡിജിറ്റൽ തെളുവുകൾ ശേകരിക്കുനതിനുമായി വിജിലൻസ് & ആൻ്റി-കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് അത്യാധുനിക ഫോറൻസിക് ഉപകരണങ്ങളോട് കൂടിയ സൈബർ സെൽ സൈബർ ഫോറൻസിക് ലാബ് പ്രവർത്തിച്ചു വരുന്നു.  

കമ്പ്യൂട്ടർ സെൽ

വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് ഔദ്യോഗിക ഈ-മെയിൽ, വെബ് സൈറ്റ് എന്നിവ കൈകാര്യം ചെയ്യുന്നതിനും മറ്റ് കമ്പ്യൂട്ടർ സംബന്ധമായ ജോലികൾ നിർവ്വഹിക്കുന്നതിനും ഒരു കമ്പ്യൂട്ടർ സെൽ പ്രവർത്തിയ്ക്കുന്നു.

ടോൾ ഫ്രീ സെൽ

വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് പൊതുജനങ്ങളിൽ നിന്നും ടെലിഫോൺ മുഖേന പരാതികൾ സ്വീകരിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി ടോൾ ഫ്രീ സെൽ പ്രവർത്തിയ്ക്കുന്നു. ടോൾ ഫ്രീ നമ്പരായ 1064 -ൽ വിളിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്.

Last updated on Friday 28th of October 2022 AM