വിജിലൻസ് ആൻ്റ്  ആൻ്റി-കറപ്ഷൻ ബ്യൂറോ ആണ് സംസ്ഥാനത്ത് അഴിമതിയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രധാന ഏജൻസി. 1964 മുതൽ പ്രത്യേക വകുപ്പായി ഒരു ഡയറക്ടറുടെ കീഴിൽ അഴിമതി കേസുകൾ അന്വേഷിക്കുന്നതിനായി പോലീസ് വകുപ്പിലെ ഓഫീസർമാരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവർത്തിച്ചുവരുന്നു. അഴിമതിക്കാരെ നിയമത്തിന് മുന്നിലെത്തിച്ച് കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കുന്നതിനുള്ള നിരന്തരവും ഇടതടവില്ലാത്തതുമായ പ്രവർത്തനങ്ങൾ വിജിലൻസ് വകുപ്പ് ഉറപ്പാക്കുന്നു. പൊതുസേവകർക്കും സ്വീകർത്താക്കൾക്കും ഇടയിലുള്ള തെറ്റിദ്ധാരണയുടെ സദാചാരവിരുദ്ധ ചട്ടക്കൂട് തകർക്കുന്നതിന് വിജിലൻസ് ആൻ്റ്  ആൻ്റി-കറപ്ഷൻ ബ്യൂറോ നിശ്ചയിച്ചിട്ടുള്ളതും ആയതിൽ പ്രതിജ്ഞാബദ്ധവുമാണ്.
              വിജിലൻസ് വകുപ്പ് എന്ന് പുനർനാമകരണം ചെയ്തത്, സർക്കാർ കത്ത് നം.5520/എ1/75/വിജി തീയതി 27.08.1975 പ്രകാരമാണ്. തുടർന്ന് സർക്കാർ ഉത്തരവ് നം.15/97/വിജി തീയതി 26.03.1997 പ്രകാരം വിജിലൻസ് ആൻ്റി ആൻ്റി കറപ്ഷൻ ബ്യൂറോ എന്ന് മാറ്റുകയുണ്ടായി. കേരള സർക്കാരിന്റെ G.O. (P) No.65/92/Vig dated 12.5.1992 and G.O. (P) No.18/97/Vig dated 5.4.1997 എന്നീ മാർഗ്ഗരേഖകൾ പ്രകാരമാണ് ബ്യൂറോയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത്..
  പ്രധാന പ്രവർത്തനങ്ങൾ
          സർക്കാർ ജീവനക്കാർ, സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പൊതുജന സേവകർ എന്നിവരുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തരത്തിലുള്ള ആരോപണങ്ങളിൽ ബ്യൂറോ അന്വേഷണം/എൻക്വയറി നടത്തുന്നു..
      വിജിലിൻസ് കേസുകളിലുള്ള അന്വേഷണം കൂടാതെ വിജിലൻസ് എൻക്വയറികൾ, ത്വരിതാന്വേഷണങ്ങൾ, രഹസ്യമായ പരിശോധനകൾ, മിന്നൽ പരിശോധനകൾ എന്നിവയും ബ്യൂറോ സംഘടിപ്പിക്കാറുണ്ട്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള രഹസ്യ വിവരങ്ങളും ബ്യൂറോ ശേഖരിക്കാറുണ്ട്.