STATE PUBLIC INFORMATION OFFICER AND APPELLATE AUTHORITY

     Name and Designation        Designated Post           Office No.            Mobile No.                  E-mail

VINOD. C

Deputy Superintendent of Police

State Public Information Officer 0471 - 2305393 9447582414 dysphq.vacb@kerala.gov.in

MINI. V S

Administrative Assistant

Asst. Public Information Officer 0471 - 2303393 9847371947  vig.vacb@kerala.gov.in

E. S BIJUMON

Superintendent of police (Int.)

Appellate Authority 0471 - 2303293 9447500050 spint.vacb@kerala.gov.in

Documents available under section 4(1) of the Right to Information Act, 2005

4. പൊതു അധികാരികളുടെ കടമകൾ
(എ) ഈ നിയമം വഴിയായുള്ള അറിയാനുള്ള അവകാശം സുഗമമായി ലഭ്യമാക്കുന്നതിലേക്ക് എല്ലാ രേഖകളും തരംതിരിച്ച് പട്ടികയുണ്ടാക്കി അനുയോജ്യമായ രീതിയിൽ സൂക്ഷിക്കുക, കൂടാതെ കമ്പ്യൂട്ടറിൽ സൂക്ഷിക്കാനുതകുന്ന രേഖകൾ, ന്യായമായ സമയത്തിനുള്ളിലും വിവര ലഭ്യതയുടെ അടിസ്ഥാനത്തിലും കമ്പ്യൂട്ടറിൽ ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തുകയും അത്തരം രേഖകൾ രാജ്യവ്യാപകമായി ഒരു നെറ്റ് വർക്കിലൂടെ ബന്ധിപ്പിച്ചുകൊണ്ട് അത്തരം രേഖകളുടെ ലഭ്യത സുഗമമാക്കുക.
(ബി) ഈ നിയമനിർമ്മാണത്തിന്റെയന്ന് തുടങ്ങി നൂറ്റിയിരുപത് ദിവസങ്ങൾക്കുള്ളിൽ താഴെപ്പറ യുന്നവ പ്രസിദ്ധീകരിക്കേണ്ടതാണ്.

           (i)സംഘടനയുടെ വിശദാംശങ്ങളും, പ്രവർത്തനങ്ങളും, ചുമതലകളും.

          (ii) ഉദ്യോഗസ്ഥരുടേയും, ജോലിക്കാരുടേയും, അധികാരങ്ങളും ചുമതലകളും. 

         (iii) തീരുമാനമെടുക്കൽ പ്രക്രീയയിൽ അനുവർത്തിക്കേണ്ട നടപടിക്രമങ്ങൾ കൂടാതെ വഹിക്കേണ്ട മേൽനോട്ടവും ഉത്തരവാദിത്തവും       

                ഉൾപ്പെടുന്നു. 

         (iv) സംഘടനയുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി തീർച്ചപ്പെടുത്തിയ നിയമങ്ങൾ

          (v) പ്രവർത്തന നിർവഹണത്തിനായി ജോലിക്കാർ ഉപയോഗപ്പെടുത്തുന്നതോ അല്ലെങ്കിൽ അതിന്റെ നിയന്ത്രണത്തിലോ കൈവശമോ

                  ഉള്ള നിയമങ്ങളും  ചട്ടങ്ങളും, രേഖകളും ലഘുഗ്രന്ഥങ്ങളും

          (vi) അതിന്റെ കൈവശമുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ പല വിഭാഗങ്ങളിലുള്ള പ്രമാണങ്ങളെക്കുറിച്ചുള്ള ഒരു പ്രസ്താവന

          (vii) നയരൂപീകരണത്തിനും പ്രാവർത്തികമാക്കുന്നതിനുമായി പൊതുജനങ്ങളിൽ നിന്ന് വിദ ഗ്ധോപദേശം തേടുന്നതിനും

                  പ്രാതിനിധ്യത്തിനുമായുള്ള  ക്രമീകരണങ്ങളെക്കുറിച്ചുള്ള വിശദീ കരണങ്ങൾ

          (viii) ബോർഡുകൾ, കൗൺസിലുകൾ, കമ്മറ്റികൾ തുടങ്ങി അതിന്റെ ഉപദേശത്തിനായി രൂപീക രിച്ചിട്ടുള്ള രണ്ടോ അതിലധികമോ

                   വ്യക്തികളടങ്ങിയ മറ്റു ബോഡികളുടേയും യോഗങ്ങളിൽ പൊതുജനത്തിന് പ്രവേശനസ്വാതന്ത്ര്യമുണ്ടോ അല്ലെങ്കിൽ യോഗങ്ങളിലെ   

                    മിനുട്ട്സ് അവർക്ക് പ്രാപ്യമാണോയെന്ന്

            (ix) ഉദ്യോഗസ്ഥരുടേയും, ജീവനക്കാരുടേയും ഒരു മേൽവിലാസ പട്ടിക

             (x) ഓരോ ഉദ്യോഗസ്ഥനും, ജീവനക്കാരനും സ്വീകരിക്കുന്ന മാസവരുമാനം ചട്ടങ്ങളിൽ നൽകിയിട്ടുള്ള നഷ്ടപരിഹാര

                    സമ്പ്രദായമുൾപ്പെടെ.

             (xi) ഓരോ ഏജൻസിക്കും അനുവദിച്ചിട്ടുള്ള ബഡ്ജറ്റും, എല്ലാ പദ്ധതികളുടെ വിശദാം ശങ്ങളും നിർദ്ദിഷ്ട ചെലവുകളും, പണം

                    നൽകിയതു   സംബന്ധിച്ചുള്ള  റിപ്പോർട്ടുകളും.

             (xii) സഹായധനം ലഭിക്കുന്ന പദ്ധതിയുടെ കൃത്യനിർവഹണരീതി, ഗുണഭോക്താവിന് പദ്ധതി പ്രകാരം അനുവദിച്ച തുകയുൾപ്പെടെ.

            (xiii) അത് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളും അംഗീകാരവും അനുവാദവും ലഭ്യമാകുന്ന ഗുണഭോക്താവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ.

            (xiv) ഇലക്ട്രോണിക് രൂപത്തിൽ ചെറുതാക്കി കൈവശമുള്ളതോ ലഭ്യമാക്കാവുന്നതോ ആയ വിവരങ്ങളുടെ വിശദാംശങ്ങൾ.

             (xv) പൗരന്മാർക്ക് വിവരങ്ങൾ നേടുന്നതിന് ലഭ്യമാക്കിയിരുന്ന സൗകര്യങ്ങൾ വായനശാലകളും മറ്റും പൊതുജനാവിശ്യത്തിനുവേണ്ടി  

                     നിലനിർത്തുന്നുണ്ടെങ്കിൽ അവിടുത്തെ പ്രവർത്തനസമയ മുൾപ്പെടെയുള്ള കാര്യങ്ങൾ.

             (xvi) പൊതുബോധന ഉദ്യോഗസ്ഥരുടെ പേര്, തസ്തിക അടക്കമുള്ള വിശദാംശങ്ങൾ.

            (xvii) നിർദ്ദേശിച്ചിട്ടുള്ള മറ്റു വിവരങ്ങൾ. ഇതെല്ലാം എല്ലാവർഷവും പുതുക്കി പ്രസിദ്ധീകരിക്കേണ്ടതുണ്ട്

     (സി) പൊതുജനങ്ങളെ ബാധിക്കുന്ന നയങ്ങൾ രൂപീകരിക്കുമ്പോഴും തീരുമാനങ്ങൾ അറി യിക്കുമ്പോഴേക്കും അവയെ സംബന്ധിക്കുന്ന

              പ്രസക്തമായ എല്ലാ വസ്തുതകളും  പരസ്യമാ ക്കണം.

     (ഡി) ഭരണപരമായവയോ അർദ്ധനീതിന്യായ സ്വഭാവമുള്ളതോ ആയ തീരുമാനങ്ങൾ എടുക്കു മ്പോൾ അതു ബാധിക്കുന്ന വ്യക്തികൾക്ക്

               അതിന്റെ കാര്യകാരണങ്ങൾ വ്യക്തമാക്കണം.

 

 

Last updated on Saturday 25th of February 2023 PM