സന്ദേശം
ഡയറക്ടര്‍ വിജിലന്‍സ്
കാര്യക്ഷമവും അനുഭാവ പൂർണവുമായ
ഭരണമെന്നുള്ള ഖ്യാതി കേരളത്തിനുണ്ട്. കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഗുഡ്
ഗവേണൻസ് സൂചികയിൽ സംസ്ഥാനം ഉയർന്ന സ്ഥാനത്താണ്. എന്നിരുന്നാലും, പൊതുസേവനം, നല്ല ഭരണം,
വികസന ശ്രമങ്ങള്‍ എന്നിവയുടെ ഗുണനിലവാരം അഴിമതി കാരണം ഇല്ലാതാകുന്നു. മാത്രമല്ല. ഇത് ജനാധിപത്യ സ്ഥാപനങ്ങളെയും
ഭരണകൂടത്തിന്റെ നിയമസാധുതയെയും തകർക്കുന്നു.
സംസ്ഥാനത്ത് അഴിമതിക്കെതിരെയുള്ള
പ്രവർത്തനങ്ങളില്‍ മുൻനിരയിലാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ. വർഷങ്ങളായി, പ്രതിരോധ വിജിലൻസ്, ശിക്ഷാനടപടികള്‍,
പങ്കാളിത്ത വിജിലൻസ് എന്നീ തന്ത്രങ്ങളുടെ ഒരു മിശ്രിതമാണ് വി എ സി ബി സ്വീകരിച്ചുവരുന്നത്. സർക്കാർ ജീവനക്കാരെ ബോധവൽക്കരിക്കുക, വിവിധ വകുപ്പുകളിലെ
ആഭ്യന്തര വിജിലൻസ് ഓഫീസർമാരെ പരിശീലിപ്പിക്കുക, മിന്നൽ പരിശോധനകള്‍, ട്രാപ്പുകള്‍
എന്നിവ നടത്തുക, വിജിലൻസ് കേസുകള്‍ രജിസ്റ്റർ ചെയ്യുകയും അന്വേഷിക്കുകയും ചെയ്യുക,
പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങളും പരാതികളും സ്വീകരിക്കുക എന്നിവ പ്രസ്തുത നടപടികളില്‍
ഉള്‍പ്പെടുന്നു.
സർക്കാരിന്റെ
വർദ്ധിച്ചുവരുന്ന ഉത്തരവാദിത്വങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും പുതിയ വെല്ലുവിളികള്‍
ഉയർത്തുകയും പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. നമ്മുടെ സമൂഹത്തെ അഴിമതിയില്‍നിന്ന്
മുക്തമാക്കുക എന്നത് ഒരു വികസിത സമൂഹമായി മാറുന്നതിന് ആവശ്യമായ നടപടിയാണ്. ഈ ശ്രമകരമായ ദൌത്യം നിർവഹിക്കാൻ വി എ സി ബി
ആത്മാർത്ഥമായി പരിശ്രമിക്കും. ഓപ്പം
നിങ്ങളെ മികച്ച രീതിയിൽ സേവിക്കുന്നതിന് അഴിമതി ശ്രദ്ധയിൽപെട്ടാൽ ടോള്‍ ഫ്രീ നമ്പറില്‍
ബന്ധപ്പെടാൻ ഞങ്ങള്‍ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. Tollfree – 1064 e-mail: tollfree.vacb@kerala.gov.in. VACB എന്നും
നിങ്ങളോടൊപ്പം നിങ്ങളുടെ സേവനത്തിനായി ഉണ്ടാകും.
യോഗേഷ് ഗുപ്ത ഐ പി എസ്
ഡയറക്ടര്‍ വിജിലന്‍സ്
കേരളം