CONVICTION

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റന്ററായിരുന്ന വിൻസി.പി യെ10,000/- രൂപ കൈക്കൂലി വാങ്ങിയ കുറ്റത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി  ഏഴ് വർഷം കഠിന തടവിനും 45,000/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റന്ററായിരുന്ന വിൻസി.പി നിരണം സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു അളന്ന് തിരിച്ച് സർവ്വേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതിന് 2014 നവംബർ 18 തിയതി 10,000/- രൂപ കൈക്കൂലി വാങ്ങവെ കൈയ്യോടെ പിടികൂടിയതിന്രജിസ്റ്റർ ചെയ്ത കേസ്സിലാണ് വിൻസി.പികുറ്റക്കാരനാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തിയത്. പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന ശ്രീ. എം.എൻ. രമേശ് രജിസ്റ്റർ ചെയ്ത കേസ്സിൽ പ്രതിയായ വിൻസി.പി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ളതും രണ്ട് വകുപ്പുകളിലായി നാല് വർഷം കഠിനതടവും 25,000/- രൂപയും, മൂന്ന് വർഷം കഠിനതടവും 20,000/- രൂപയും  ഉൾപ്പെടെ ആകെ 7 വർഷം കഠിന തടവും 45,000/- രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു. പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു.

 

പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന ശ്രീ. എം.എൻ. രമേശ് രജിസ്റ്റർ ചെയ്ത കേസ്സിൽ പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി യായിരുന്ന ശ്രീ. കെ ബൈജു കുമാർ അന്വേഷണം നടത്തി പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി യായിരുന്ന ശ്രീ. പി.ടി രാധാകൃഷ്ണപിള്ള കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതിയായ വിൻസി.പി കുറ്റക്കാരനാണെന്ന് തിരുനന്തപുരം വിജിലൻസ് കോടതി കണ്ടെത്തിയത്.

പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ.രഞ്ജിത് കുമാർ എൽ.ആർ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി. കെ . വിനോദ്‌ കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.