വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണം = 2022 ന്റെ ഉത്ഘാടനം
2022 വര്‍ഷത്തെ വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ സംസ്ഥാനതല സംസ്ഥാനതല ഉത്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വിജിലന്‍സ് ആസ്ഥാനത്ത് 31-10-2022 നിര്‍വ്വഹിച്ചു. വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും വിജിലന്‍സ് ഉദ്ദ്യോഗസ്ഥര്‍ക്കായി നടപ്പിലാക്കിയ ഏകദിന ശില്പശാലയുടെ ഉത്ഘാടനവും ബഹുമാനപ്പെട്ട മുഖ്യമന്ത്രി തദവസരത്തില്‍ നിര്‍വ്വഹിച്ചു.
അഴിമതി രഹിത കേരളം കെട്ടിപ്പടുക്കുന്നതിനായി ജനങ്ങളെ ബോധവൽക്കരിപ്പിക്കേണ്ടതിന്റെയും ജനങ്ങളുടെ സഹകരണം ഉറപ്പക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ പങ്കെടുത്ത വിജിലന്‍സ് ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു. വിവിധ വകുപ്പുകളിലെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച ശേഷം പാളിച്ചകള്‍ കണ്ടെത്തുന്ന സംവിധാനം ഒഴിവാക്കി അതാതു വകുപ്പുകളിലെ ഇന്റെര്‍ണല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പദ്ധതി നിരവ്വഹണ വേളയില്‍ തന്നെ അപാകതകള്‍ ഉണ്ടെങ്കില്‍ ആയതു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കെണ്ടാതാണെന്നും വിജിലന്‍സ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചില വകുപ്പുകളിലെ ഒറ്റപ്പെട്ട അഴിമതിക്കാരെ കണ്ടെതുന്നതിലേക്കായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നടത്തി വരുന്ന മിന്നല്‍ പരിശോധനകള്‍ മറ്റ് വകുപ്പുകളിലേക്കും വ്യപിപ്പിക്കെണ്ടാതണെന്നും മുഖ്യമന്ത്രി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. ചിലയിടങ്ങളില്‍ ചില വകുപ്പുകളിലെ ഇടനിലക്കാര്‍ മുഖേനെയുള്ള അഴിമതി തുടച്ചു നീക്കണമെന്നും, അത്തരം ഇടനിലക്കാരെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവക്കുന്നതിലെക്കായി അതാത് വകുപ്പുകളിലെ ഇന്റെര്‍ണല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ: ശ്രീ വി പി ജോയ് ഐ എ എസ് അദ്ധ്യക്ഷനും, വിജിലന്‍സ് ആന്‍ഡ് ഹോം അഡിഷണല്‍ ചീഫ് സെക്രട്ടറി ശ്രീ വി വേണു ഐ എ എസ് മുഖ്യ പ്രഭാഷണവും നടത്തിയ ചടങ്ങില്‍ വിജിലന്‍സ് ഡയറക്ടര്‍ ശ്രീ മനോജ് എബ്രഹാം ഐ പി എസ് സ്വാഗതവും വിജിലന്‍സ് ഐ ജി പി ശ്രീ എച്ച് വെങ്കടേഷ് കൃതഞ്ജതയും പറഞ്ഞു.