അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി വിജിലന്‍സിന്റെ ബോധവല്‍ക്കരണ മോട്ടോര്‍ ബൈക്ക് റാലി

അഴിമതിയ്ക്കും ലഹരിക്കും എതിരെയുള്ള ബോധവത്കരണത്തിന് വേണ്ടി  സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിച്ച മോട്ടോർ ബൈക്ക് റാലി 22.10.2022 രാവിലെ 11 മണിക്ക് കവടിയാർ പാലസ് ജംഗ്ഷനിൽ വച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയും അവിട്ടം തിരുനാൾ ആദിത്യ വർമ്മയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. വിജിലൻസ് ഡയറക്ടർ ശ്രീ.മനോജ് എബ്രഹാം.ഐ.പി.എസ്, വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ശ്രീ. എച്ച്.വെങ്കിടേഷ്, വിജിലൻസ് ഇന്റലിജൻസ് വിഭാഗം  പോലീസ് സൂപ്രണ്ട് ശ്രീ. ഇ.എസ്. ബിജുമോൻ എന്നിവർ സന്നിഹിതരായിരുന്നു.

വെള്ളയമ്പലം, വഴുതക്കാട്, വിമൻസ് കോളേജ്, പനവിള, തമ്പാനൂർ, ചെന്തിട്ട, അട്ടക്കുളങ്ങര,കിഴക്കേകോട്ട, സ്റ്റാച്യു, പാളയം, പിഎംജി- മ്യൂസിയം  വഴി  കനകകുന്നിൽ അവസാനിച്ച റാലിയിൽ വനിതാ റൈഡർമാർ ഉൾപ്പെടെ അറുപതോളം പേർ പങ്കെടുത്തു.